Ticker

6/recent/ticker-posts

യുവാക്കൾ രാഷ്ട്രീയ ബോധമുള്ളവരായി മാറണം: മിസ്ഹബ് കീഴരിയൂർ

എകരൂൽ: പുതിയ കാലത്തെ രാഷ്ട്രീയവും സാമൂഹികവുമായ വെല്ലുവിളികളെ അതിജീവിക്കാൻ യുവസമൂഹം രാഷ്ട്രീയ ബോധമുള്ളവരായി മാറണമെന്ന് ജില്ല മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ പ്രസ്താവിച്ചു. അനീതിക്കെതിരെ യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടന്ന യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള ശാഖാതല സമ്മേളനങ്ങളുടെ ബാലുശ്ശേരി നിയോജക മണ്ഡലം തല ഉദ്ഘാടനം ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്ത് ശാഖയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.വി ഫാരിസ് അധ്യക്ഷത വഹിച്ചു. സി.ഷാനവാസ് റിപ്പോർട്ട് അവതരിപ്പിച്ചു. നിയോജക പ്രസിഡണ്ട് പി.എച്ച്.ഷമീർ, ജന. സെക്രട്ടറി സി.കെ.ഷക്കീർ, കുവൈത്ത് കെഎംസിസി സ്റ്റേറ്റ് ട്രഷറർ ഹാരിസ് വള്ളിയോത്ത്, കുഞ്ഞായിക്കൽ ബഷീർ, റഷീദ് കൊല്ലരുകണ്ടി, തുഫൈൽ, ഷജീർ, ഷമീർ ഒ.ടി സംസാരിച്ചു .



Post a Comment

0 Comments