പൂനൂർ ജി.എം. യു.പി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാച്ചാജി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.JRC, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം,ഫിനിക്സ് സ്പോർട്സ് ക്ലബ്ബ്,ജാഗ്രതാ സമിതി എന്നീ ക്ലബ്ബുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.ലഹരി വിരുദ്ധ പ്രതിജ്ഞ, റേഡിയോ നാടകം,ലഹരി വിരുദ്ധ റാലി,പോസ്റ്റർ നിർമ്മാണം, സുംബ ഡാൻസ് തുടങ്ങിയ പരിപാടികൾ നടത്തി. ലഹരിക്കെതിരായ 2 മില്ല്യൺ പ്ലഡ്ജിൽ രക്ഷിതാക്കൾ പി.ടി.എ അംഗങ്ങൾ, BRC പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ടി.പി അബൂബക്കർ, സീനിയർ അസിസ്റ്റൻറ് ബുഷറമോൾ, സ്റ്റാഫ് സെക്രട്ടറി സലാം മലയമ്മ BPC ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു. കോഴിക്കോട് റൂറൽ പോലിസ് സംഘടിപ്പിച്ച സൈക്കിൾ റാലിയിൽ സ്കൂളിലെ 23 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു.
0 Comments