പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ ക്യാമ്പസിൽ വൃക്ഷത്തൈ നട്ടു. വിദ്യാർത്ഥികളുടെ വീടുകളിൽ തൈ നടുന്നതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി കെ മഹേഷ് നിർവഹിക്കുകയായിരുന്നു. സ്കൗട്ട് വിദ്യാഭ്യാസ ജില്ല ജോയിൻ്റ് സെക്രട്ടറി വി എച്ച് അബ്ദുൽസലാം അധ്യക്ഷനായി. വി അബ്ദുൽ സലീം, കെ അബ്ദുസലീം, ടി പി മുഹമ്മദ് ബഷീർ, കെ എം സരിമ, വി പി വി ന്ധ്യ, ഡോ. സി പി ബിന്ദു, സി പി നീന, സുജാത എന്നിവർ സംസാരിച്ചു.
0 Comments