Ticker

6/recent/ticker-posts

തലയാട് മലയോര ഹൈവേയിലെ 26ാം മൈൽ ഭാഗത്ത് മണ്ണിടിച്ചിൽ

തലയാട്: മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ മലയോര ഹൈവേയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്ന തലയാട് 26 മൈൽ ഭാഗങ്ങളിൽ  മണ്ണിടിച്ചിൽ. വലിയ തോതിൽ മണ്ണ് റോഡിലേക്ക് ഇടിഞ്ഞു വീണതിനാൽ ഗതാഗതം ഭാ​ഗികമായി തടസ്സപ്പെട്ടു. റോഡിന്റെ ഒരു വശത്തുകൂടെ വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യം ചെയ്തു കൊടുത്ത് റോ‍ഡിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നു. കനത്ത മഴയിൽ ഇനിയും ഏതു സമയത്തും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ഇതുവഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. കക്കയം - തലയാട് റോഡിൽ 26ാം മൈൽ, 27ാം മൈൽ മേഖലകളിൽ പാതയോരത്തെ മണ്ണ് ഇടിഞ്ഞ് അപകട ഭീഷണിയാകുന്നതായി നേരത്തെ മുതൽ പരാതിയുണ്ടായിരുന്നു.



Post a Comment

0 Comments