എളേറ്റിൽ: കാഞ്ഞിരമുക്ക് മാണിക്കാറമ്പിൽ മഹല്ലിൽ ഉൾപ്പെട്ട കല്ലാഞ്ഞിമാട് പ്രദേശത്തെ റോഡ് മാണിക്കാറമ്പിൽ മഹല്ല് മുസ്ലിം ജമാഅത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്തു. മഹല്ല് ഖാളി പി. പി. അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ ഉദ്ഘാടനവും, മുഖ്യപ്രഭാഷണവും നടത്തി. മഹല്ല് പ്രസിഡന്റ് കെ. അബ്ദുറഹിമാൻ അധ്യക്ഷനായി.
മഹല്ലിൻറെ ഭാഗമായ കല്ലാഞ്ഞിമാട്ടുമ്മൽ പ്രദേശത്ത് റോഡിൻറെ ശോചനീയാവസ്ഥയും, വാഹനങ്ങൾ എത്താനുള്ള പ്രയാസവും കണക്കിലെടുത്തു മഹല്ല് കമ്മറ്റി റോഡിൻറെ ആവശ്യവുമായി ബന്ധപ്പെട്ട അധികാരികളുടെ മുന്നിൽ പല തവണ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പരിഹാരമുണ്ടായില്ല. രോഗികൾ ഏറെയുള്ള പ്രദേശത്തേക്ക് ഓട്ടോറിക്ഷ പോലും എത്താത്ത അവസ്ഥ ആയതിനാൽ ഹോസ്‌പിറ്റലിൽ പോകുന്നതടക്കം ബുദ്ധിമുട്ടിലായിരുന്നു. ഇതേ തുടർന്നാണ് മഹല്ല് കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ ബി.സി. മോയിൻ കുട്ടി യുടെ നേതൃത്വത്തിൽ മഹല്ലിലെ നല്ലവരായ നാട്ടുകാരുടെയും, കല്ലാഞ്ഞിമാട് സ്വദേശികളുടെയും സഹായത്താൽ റോഡ് 110 മീറ്റർ കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയിരിക്കുന്നത്. ചടങ്ങിൽ മഹല്ല് സെക്രട്ടറി കെ. അബ്ദുസ്സമദ് ഹാജി, ട്രഷറർ എൻ. കെ. സലീം മാസ്റ്റർ, അസീസ് സഖാഫി, അമ്മത് കുട്ടി, അഷ്‌റഫ്, ഹസീബ് എന്നിവർ സന്നിഹിതരായി. ബി. സി. മോയിൻ കുട്ടി സ്വാഗതവും, ബി. സി. സിറാജ് നന്ദിയും പറഞ്ഞു.

0 Comments