കോഴിക്കോട്: പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ഹെൽത്ത് കെയർ ഫൗണ്ടേഷൻ (HCF) ചീഫ് പാട്രണുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ സ്മരണാർത്ഥം, ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഭിന്നശേഷിമേഖലയിൽ മികച്ച ജീവകാരുണ്യപ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തിക്ക് കെ. മുഹമ്മദ് ഈസ മെമ്മോറിയൽ അവാർഡ് നൽകുന്നു.
25,000 രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവ ഉൾപ്പെടുന്നതാണ് അവാർഡ്. കെ. മുഹമ്മദ് ഈസയുടെ ഓർമ്മദിനത്തിൽ പൂനൂർ കാരുണ്യതീരം കാമ്പസിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.
2016-ലെ ഇന്ത്യയിലെ ഭിന്നശേഷി അവകാശ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 21 വിഭാഗം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചായിരിക്കും അവാർഡ് നിർണയം. അവാർഡിന് അർഹരായവരെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിർദ്ദേശിക്കാം. ലഭിക്കുന്ന നിർദ്ദേശങ്ങൾ ജൂറി സമിതി പരിശോധിച്ചാണ് അവാർഡിന് അർഹനായ വ്യക്തിയെ തിരഞ്ഞെടുക്കുക. ആലങ്കോട് ലീലാകൃഷ്ണൻ, കമാൽ വരദൂർ, കെ.പി.യു. അലി, ഡോ. റോഷൻ ബിജിലി എന്നിവരാണ് ജൂറി അംഗങ്ങൾ.
അവാർഡിന് പരിഗണിക്കാനായി നിർദ്ദേശിക്കുന്ന വ്യക്തിയെ കുറിച്ചുള്ള വിശദ വിവരങ്ങൾ www.healthcarefoundation.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് നൽകിയിരിക്കുന്ന ലിങ്ക് വഴി സമർപ്പിക്കണം. ജനുവരി 27ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: +91 9946661059

0 Comments