Ticker

6/recent/ticker-posts

പൊലീസ് തലപ്പത്ത് അഴിച്ചുപണി; റ്റി. ഫറാഷ് പുതിയ കോഴിക്കോട് റൂറൽ എസ്.പി

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഫറാഷ് ടി കോഴിക്കോട് റൂറല്‍ പൊലീസ് മേധാവിയാകും. കേരള കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ടി. ഫറാഷ്. തിരുവനന്തപുരം സിറ്റി ക്രമസമാധാന വിഭാഗം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (DCP) ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) സൂപ്രണ്ട്, ഗവർണറുടെ എ.ഡി.സി (ADC) , റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് (RRRF) കമാൻഡന്റ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം മലപ്പുറം സ്വദേശിയാണ്.  കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട്.



Post a Comment

0 Comments