താമരശ്ശേരി : ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ താമരശ്ശേരിയിൽ വിജയോത്സവ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റസീന സിയാലി ഉജ്ജ്വലം 2026 -27 ഉദ്ഘാടനം ചെയ്തു.വിജയോത്സവം കൺവീനർ പ്രസീദ ബി എസ് മുഖ്യപ്രഭാഷണം നടത്തി . അബ്ദുൾ റസാഖ് മലോറം രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് നയിച്ചു .വാർഡ് മെമ്പർ ഹബീബ് റഹ്മാൻ,മദർ പിടിഎ പ്രസിഡണ്ട് മുബസിന,സീനിയർ അസിസ്റ്റൻ്റ് സജ്നാ ശ്രീധരൻ,സ്റ്റാഫ് സെക്രട്ടറി ലിസിയ, അബ്ദുൾ നാസർ കെ എന്നിവർ ആശംസകൾ അർപ്പിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മാസ്റ്റർ അബ്ദുൾ ഗഫൂർ സ്വാഗതവും വിജയോത്സവം ജോയിൻറ് കൺവീനർമാരായ അനിൽകുമാർ പദ്ധതി വിശദീകരണവും ആശാ നായർ നന്ദിയും രേഖപ്പെടുത്തി.

0 Comments