Ticker

6/recent/ticker-posts

ലോക രക്തദാന ദിനത്തിൽ 56-ാം രക്തദാനത്തിന്റെ നിറവിൽ ആരിഫിന് ആദരം

കോഴിക്കോട്: 2025-ൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വ്യക്തിയായി സാമൂഹ്യപ്രവർത്തകൻ ആരിഫിനെ ലോക രക്തദാന ദിനത്തിൽ ആദരിച്ചു. കോഴിക്കോട് മൈത്ര ഹോസ്പിറ്റൽ നടത്തിയ ചടങ്ങിലാണ് അദ്ദേഹത്തിന് ആദരമൊരുക്കിയത്.  ഇതിനകം 56 തവണ രക്തദാനം നടത്തിയ ആരിഫ്, ആവശ്യസമയങ്ങളിൽ ജീവൻ രക്ഷിക്കാൻ സന്നദ്ധനായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഏത് രക്തഗ്രൂപ്പിലുള്ള രോഗിക്കായാലും ആരിഫിനെ ബന്ധപ്പെട്ടാൽ ആവശ്യമായ രക്തദാതാക്കളെ കണ്ടെത്തി സംഘടിപ്പിച്ചു നൽകാൻ അദ്ദേഹം മുന്നിട്ടിറങ്ങാറുണ്ട്.




സാമൂഹ്യപ്രവർത്തകനും ചുമട്ടുതൊഴിലാളിയും ദുരന്തനിവാരണ സേന അംഗവുമായ ആരിഫ്, ഹോപ്പ് ബ്ലഡ്‌ ഡോനേഴ്സ് ​​ഗ്രൂപ്പ്‌ കോർഡിനേറ്റർ കൂടിയാണ്, വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെയും കേരളത്തിലെയും വിവിധ രക്തദാന കൂട്ടായ്മകളിലും രക്തദാതാക്കളുടെ നെറ്റ്‌വർക്കുകളിലും സജീവ അംഗമായ അദ്ദേഹം എകരൂൽ വള്ളിയോത്ത് സ്വദേശിയാണ്.

അടിയന്തര സാഹചര്യങ്ങളിൽ നിരവധി രോഗികൾക്ക് സമയബന്ധിതമായി രക്തം ലഭ്യമാക്കുന്നതിൽ ശ്രദ്ധേയമായ സേവനമാണ് നടത്തുന്നത്. രക്തദാന രംഗത്തെ അദ്ദേഹത്തിന്റെ നിസ്വാർഥ സേവനവും മാനവിക ഇടപെടലുകളും പരിഗണിച്ചാണ് ലോക രക്തദാന ദിനത്തിൽ ഈ ആദരം നൽകിയത്.

Post a Comment

0 Comments