എകരൂൽ: ഉണ്ണികുളം ജി.യു.പി സ്‌കൂളിൽ ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബാലുശ്ശേരി ഐ.സി.ഡി.എസ് സൈക്കോ സോഷ്യൽ കൗൺസിലർ കെ. മുന്നശ്രീ ക്ലാസ് നയിച്ചു. ഇന്റർനെറ്റ് ഉപയോഗത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ, സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷനേടാനുള്ള മാർഗങ്ങൾ, സുരക്ഷിതമായ ഡിജിറ്റൽ ജീവിതശൈലി എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു. ഹെഡ്മാസ്റ്റർ ഇൻചാർജ് പി.വി ഗണേഷ്, പി. നിത്യ, കെ.എം റംഷിജ സംബന്ധിച്ചു.
0 Comments