Ticker

6/recent/ticker-posts

പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഷീപാഡ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വനിതാ-ശിശു വികസന വകുപ്പിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഷീപാഡ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പി.ആർ.ഒ പി. എം. ആമിനക്കുട്ടി ബോധവൽക്കരണ ക്ലാസ് നയിച്ചു.


ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ വൈശാഖ് കണ്ണൊറ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഭിജിത്ത് ഉണ്ണികുളം, അസ്‌ലം കുന്നുമ്മൽ, പി. സാജിത, ജോബി സാലസ്, കെ. ദീപ, എൻ. അജിത് കുമാർ, പി. പി. അബ്ദുൽ ലത്തീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഇ. എസ്. സിന്ധു, ഹെഡ്മാസ്റ്റർ പി. കെ. മഹേഷ്, ഇ. സയിറ, വി. അബ്ദുൽ സലീം, കെ. മുബീന, സിഷ ഫിലിപ്പ് എന്നിവർ സംസാരിച്ചു. വിദ്യാർഥിനികൾക്കായി ഷിപാഡ് വിതരണം നടത്തുകയും ആർത്തവ ശുചിത്വം സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു.


Post a Comment

0 Comments