Ticker

6/recent/ticker-posts

ഉണ്ണികുളം ജി.യു.പി സ്‌കൂളിൽ വായനാദിനാചരണം

എകരൂൽ: ഉണ്ണികുളം ജി.യു.പി. സ്‌കൂളിൽ വായനാദിനാചരണത്തിന്റെയും പി.എൻ. പണിക്കർ അനുസ്മരണത്തിന്റെയും ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അമ്മമാർക്കായി നടത്തിയ സാഹിത്യ പ്രശ്നോത്തരി


പൂർവാധ്യാപിക എം. മിനിജ റാണി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻചാർജ് പി.വി. ഗണേഷ് അധ്യക്ഷത വഹിച്ചു. എം.ജി. സീനമോൾ, ഇ.പി. നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ‘വായിക്കാം... ചിന്തിക്കാം... വളരാം...’ എന്ന സന്ദേശവുമായി നടക്കുന്ന വായനാവാരാചരണത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറി ഉദ്ഘാടനം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, ആസ്വാദനക്കുറിപ്പ് മത്സരം, വായനാമത്സരം, ‘എന്റെ ഇഷ്ടപുസ്തകം’ അവതരണം തുടങ്ങിയ പരിപാടികൾ നടക്കും. വിദ്യാരംഗം കൺവീനർ കെ.സി. ദീപ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. പ്രസീത നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments