പൂനൂർ: അവേലം ചുണ്ടിക്കാട്ട്പൊയിൽ കൾച്ചറൽ എഡ്യൂക്കേഷണൽ സ്പോർട്സ് ആൻഡ് സോഷ്യൽ സൊസൈറ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പൊതു വായനശാല നാടിന് സമർപ്പിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുള്ള മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
ക്ലബ് ജനറൽ സെക്രട്ടറി സഹൽ തങ്ങൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ സാജിദ് സി.പി., മുസ്തഫ സി.പി., റസാഖ് മാസ്റ്റർ, ഗംഗാധരൻ മാസ്റ്റർ, ജബ്ബാർ മാസ്റ്റർ, സാലിം കരുവാറ്റ, സിറാജ് അവേലം, ഫത്തഹ് തങ്ങൾ എന്നിവർ ആശംസാപ്രസംഗം നടത്തി.
പ്രദേശത്തെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും പൊതുജനങ്ങൾക്കും വിജ്ഞാന സമ്പാദനത്തിനും വായനാശീലം വളർത്തുന്നതിനും വായനശാല പ്രയോജനപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ.കെ. അബ്ദുള്ള മാസ്റ്റർ പറഞ്ഞു. ചടങ്ങിൽ ക്ലബ് ഭാരവാഹികൾ, നാട്ടുകാർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

0 Comments