Ticker

6/recent/ticker-posts

പൂനൂർ ഡിവിഷൻ സാഹിത്യോത്സവ്; കട്ടിപ്പാറ സെക്ടർ ജേതാക്കൾ

പൂനൂർ : എസ് എസ് എഫ് പൂനൂർ ഡിവിഷൻ സാഹിത്യോത്സവ് കട്ടിപ്പാറയിൽ വെച്ച് രണ്ടു ദിനങ്ങളിൽ നടന്നു. 8 സെക്ടറുകളിൽ നിന്നായി ആയിരത്തിലധികം പ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുത്തു. 608 പോയിൻ്റുകൾ നേടി കട്ടിപ്പാറ സെക്ടർ ജേതാക്കളായി. പൂനൂർ സെക്ടർ, കാന്തപുരം സെക്ടർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ബാലുശ്ശേരി സെക്ടറിലെ മുഹമ്മദ് നാഫിഹ് കലാപ്രതിഭയായും പൂനൂർ സെക്ടറിലെ മുഹമ്മദ് അനസ് സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുത്തു. 


സമാപന സംഗമം സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ അവേലം ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കേരള സെക്രട്ടറി ജാബിർ നെരോത്ത് അനുമോദന പ്രഭാഷണം നടത്തിസംസാരിച്ചു. എസ് എസ് എഫ് പൂനൂർ ഡിവിഷൻ പ്രസിഡൻ്റ് ശഹീർ സഖാഫി അധ്യക്ഷത വഹിച്ചു. അസീസ് സഖാഫി കല്ലുള്ളതോട്, യൂസുഫലി സഖാഫി, എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ ജ.സെക്രട്ടറി ശുഐബ് കുണ്ടുങ്ങൽ, സയ്യിദ് ജാബിർ തങ്ങൾ കായലം, സഹൽ സഖാഫി കട്ടിപ്പാറ എന്നിവർ സംസാരിച്ചു. 



നാസർ സഖാഫി വാളന്നൂർ, റാഷിദ്  ഫറോക്ക്, ആഷിഖ് സഖാഫി കാന്തപുരം, ഫായിസ് എം എം പറമ്പ്, അബ്ബാസ് കാന്തപുരം, അബ്ദുല്ല സഖാഫി തലയാട് എന്നിവർ സംബന്ധിച്ചു. എസ് എസ് എഫ് പൂനൂർ ഡിവിഷൻ ജ. സെക്രട്ടറി മുഹമ്മദ് അജീർ സ്വാഗതവും സ്വാഗത സംഘം ജോ. കൺവീനർ ഷാഹിദ് സഖാഫി കട്ടിപ്പാറ നന്ദിയും പറഞ്ഞു.

Post a Comment

0 Comments