Ticker

6/recent/ticker-posts

താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയികളെയും അധ്യാപകരെയും ആദരിച്ചു


താമരശ്ശേരി: താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിച്ചു. പരീക്ഷയിൽ 15 ഫുൾ എ പ്ലസും, 8 പേർ ഒമ്പത് എ പ്ലസും, 8 പേർ എട്ട് എ പ്ലസും നേടിയ വിദ്യാർഥികളെയാണ് ആദരിച്ചത്. കൂടാതെ യു.എസ്.എസ് (USS), എൻ.എം.എം.എസ് (NMMS) പരീക്ഷകളിൽ സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു. അധ്യാപകരായ സുമിത ശിവാനന്ദൻ, അബ്ദുൽ റസാഖ് മലോറം, ഷജിന എ.കെ. എന്നിവരെയും അവരുടെ സേവനത്തിനും വിദ്യാർഥികളുടെ നേട്ടങ്ങളിൽ നൽകിയ സംഭാവനയ്ക്കും ആദരിച്ചു.


പി.ടി.എ പ്രസിഡന്റ് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.ജി. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.


ഗ്രാമപഞ്ചായത്ത് അംഗം ഹബീബ് റഹ്മാൻ, എസ്.എം.സി ചെയർമാൻ യൂസഫ്, എം.പി.ടി.എ പ്രസിഡന്റ് മുബഷിറ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ അബ്‌ദുൾ ഗഫൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ മഞ്ജുള യു.ബി. നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments