പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനത്തിലൂടെ മാതൃകയായി. സുരക്ഷാ ഭീഷണി കാരണമായി മുറിച്ചുമാറ്റിയ തണൽ വൃക്ഷത്തിന് പകരം ഉങ്ങ് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് മാതൃകയായത്.
പരിപാടി ഹെഡ്മാസ്റ്റർ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. വി എച്ച് അബ്ദുൽസലാം അധ്യക്ഷനായി. വി അബ്ദുൽ സലീം, കെ അബ്ദുൽ ലത്തീഫ്, കെ അബ്ദുസലീം, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, ഇ സൈറ, കെ എം സരിമ, ടി പി മുഹമ്മദ് ബഷീർ, വി പി വിന്ധ്യ, ഡോ. സി പി ബിന്ദു, സിഷ ഫിലിപ്പ്, സി എ ഹസീന എന്നിവർ സംസാരിച്ചു.
0 Comments