മങ്ങാട്: മങ്ങാട് എ.യു.പി സ്കൂളിൽ നവീകരിച്ച എ.സി പ്രീ-പ്രൈമറി സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബ്ദുല്ല മാസ്റ്റർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഖൈറുന്നിസ റഹീം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ടീച്ചർ മുഖ്യാതിഥിയായി പങ്കെടുത്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം അസ്‌ലം കുന്നുമ്മൽ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ആർ.കെ. ഇബ്രാഹിം മാസ്റ്റർ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സാജിത പി, വാർഡ് അംഗം എം. ഹംസ മാസ്റ്റർ, സ്കൂൾ മാനേജർ എൻ.ആർ. അബ്ദുൽ നാസർ, എം.പി.ടി.എ ചെയർപേഴ്സൺ ഷാഹിദ എം, സ്കൂൾ സീനിയർ അസിസ്റ്റന്റ് എ.കെ. ഗ്രിജീഷ് മാസ്റ്റർ, എസ്.ആർ.ജി കൺവീനർ ലൂന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ. ഉമ്മർ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഖമറുൽ ഇസ്ലാം മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
സ്കൂളിലെ പ്രീ-പ്രൈമറി വിദ്യാർഥികൾക്ക് ആധുനിക പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് സാങ്കേതിക സംവിധാനങ്ങളും എ.സി സൗകര്യവും ഉൾപ്പെടുത്തി ക്ലാസ് മുറി നവീകരിച്ചത്

0 Comments