എകരൂൽ: കോഴിക്കോട് സർവോദയ സംഘത്തിന്റെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം കരിയാത്തൻകാവ് ഖാദി ഭവന്. ജില്ലയിലെ പ്രാദേശിക ഖാദിഭവനുകളിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന കേന്ദ്രം എന്ന നിലയിലാണ് പുരസ്ക്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷം 33 ലക്ഷം രൂപയുടെ ഖാദി വസ്ത്രം വിൽക്കുകയും. 20 ലക്ഷത്തിന്റെ ഓണക്കച്ചവടം നടത്തുകയും ചെയ്തു
കരിയാത്തൻകാവ് കേന്ദ്രത്തിൽ 10 നെയ്ക്ക് തൊഴിലാളികളാണുള്ളത്. സർവോദയം ബുക്ക് ട്രസ്റ്റ് ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ കരിയാത്തൻകാവ് ഖാദിഭവൻ മാനേജർ എം. പ്രസാദിനെ ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ കെ.പി മനോജ് കുമാർ ഉപഹാരം നൽകി. മണി ചാലിൽ, എ.വി സുനിൽകുമാർ, ഒ.ടി മുഹമ്മദ് അമാൻ, കെ.എം സിനാൻ, അലൻ ജെ ലോട്ട, ഹാദി നിഷാം എന്നിവർ സംസാരിച്ചു.
സർവോദയം ബുക്ക് ട്രസ്റ്റ് ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ കരിയാത്തൻകാവ് ഖാദിഭവൻ മാനേജർ എം. പ്രസാദിനെ ആദരിച്ചു.

0 Comments