Ticker

6/recent/ticker-posts

പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കപ്പ വിളവെടുപ്പ് ഉത്സവം നടത്തി

പൂനൂർ: പൂനൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഈ ജൈവ കൃഷി പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്.
വിളവെടുപ്പ് ഉത്സവം സ്കൂൾ പ്രധാനാധ്യാപകൻ പി. കെ. മഹേഷ് ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്നും വരും വർഷങ്ങളിലും കൂടുതൽ വിപുലമായി കാർഷിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

പരിസ്ഥിതി ക്ലബ് കൺവീനർ കെ. പി അഭിലാഷ് അധ്യക്ഷനായി. പി.ആർ.ഒ. സിറാജുദ്ദീൻ പന്നിക്കോട്ടൂർ, സ്റ്റാഫ് സെക്രട്ടറി ഇ. സൈറ, എൻ. ബിന്ദു, കെ. രാജി, കെ ശ്രീധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


Post a Comment

0 Comments