Ticker

6/recent/ticker-posts

കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി ചലോ ആപ്പിൽ പുതിയ പേയ്മെന്റ് സൗകര്യം

കൊച്ചി: കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ ലളിതമാക്കാൻ ചലോ ആപ്പിൽ പുതിയ സംവിധാനങ്ങൾ നിലവിൽ വന്നു. 'സ്‌കാൻ ആൻഡ് പേ', 'ചലോ യുപിഐ' എന്നീ രണ്ട് ഫീച്ചറുകളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

എന്താണ് പുതിയ സംവിധാനം?

1. സ്‌കാൻ ആൻഡ് പേ
കണ്ടക്‌ടറുടെ കൈവശമുള്ള ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനിൽ (ETM) ലഭിക്കുന്ന ചലോ യുപിഐ ക്യൂആർ കോഡ്, ചലോ ആപ്പ് വഴി സ്‌കാൻ ചെയ്‌ത് നേരിട്ട് പണമടയ്‌ക്കാം.

2. ചലോ യുപിഐ
ഫോണിലെ മറ്റ് യുപിഐ ആപ്പുകളിലേക്ക് മാറാതെ തന്നെ പണമടയ്‌ക്കാൻ കഴിയും. ഇതിനായി ചലോ ആപ്പിൽത്തന്നെ നേരിട്ട് യുപിഐ പിൻ നൽകി പണമടച്ചാൽ മതി.

 ക്യാഷ്‌ബാക്ക് ഓഫർ!

പുതിയ പേയ്‌മെന്റ് രീതികൾ ഉപയോഗിക്കുന്ന യാത്രക്കാർക്കായി നവംബർ 30 വരെ ആകർഷകമായ ക്യാഷ്‌ബാക്ക് ഓഫറും ഒരുക്കിയിട്ടുണ്ട്.

- കുറഞ്ഞത് 5 രൂപയുടെ ഇടപാട് നടത്തണം
- ഓരോ ഇടപാടിനും 50% ക്യാഷ്‌ബാക്ക്
- ഒരു ഇടപാടിൽ പരമാവധി 10 രൂപ വരെ ക്യാഷ്‌ബാക്ക്
- ഈ തുക 24 മണിക്കൂറിനുള്ളിൽ ഭീം ആപ്പ് വഴി തിരികെ ലഭിക്കും

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിലവിൽ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ്ഈ സേവനം ലഭ്യമാകുക. ചലോ ആപ്പിൽ ഈ സൗകര്യങ്ങൾ കാണുന്നില്ലെങ്കിൽ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

Post a Comment

0 Comments