Ticker

6/recent/ticker-posts

ഭിന്നശേഷിക്കാർക്കായി പി.എസ്.സി ഓറിയന്റേഷൻ ക്ലാസും രജിസ്ട്രേഷൻ ക്യാംപും

പൂനൂർ: ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് കേരള പി.എസ്.സി വഴിയുള്ള തൊഴിൽ സാധ്യതകളെക്കുറിച്ച് അവബോധം നൽകുന്നതിനും രജിസ്ട്രേഷൻ നടപടികളിൽ സഹായിക്കുന്നതിനുമായി ഹെൽത്ത് കെയർ ഫൗണ്ടേഷൻ സെന്റർ ഫോർ വൊക്കേഷണൽ റീഹാബിലിറ്റേഷന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി ഓറിയന്റേഷൻ ക്ലാസും രജിസ്ട്രേഷൻ ക്യാംപും സംഘടിപ്പിക്കുന്നു. നവംബർ 28 ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ കാരുണ്യതീരം ക്യാംപസിൽ നടക്കുന്ന പരിപാടിയിൽ ഗവൺമെന്റ് കോളേജ് കൊണ്ടോട്ടിയിലെ അസിസ്റ്റന്റ് പ്രൊഫസറായ കെ. അബ്ദുൽ നാസർ ക്ലാസിന് നേതൃത്വം നൽകും.

കേരള പി.എസ്.സി തൊഴിൽസാധ്യതകൾ, യോഗ്യതകൾ, രജിസ്ട്രേഷൻ നടപടികൾ എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങളും രജിസ്ട്രേഷൻ സഹായവും ക്യാംപിൽ ലഭിക്കും. 18 വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാരായ വ്യക്തികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447407405, 9946661059 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ അവസാന തീയതി നവംബർ 20.



Post a Comment

0 Comments