ബാലുശ്ശേരി: സ്വതന്ത്ര തൊഴിലാളി യൂണിയൻ ബാലുശ്ശേരി മണ്ഡലം കൺവെൻഷൻ അഖിലേന്ത്യാ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.കെ.സി ബഷീർ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് കൊറോത്ത്, എസ്.ടി.യു ജില്ലാ സെക്രട്ടറി എ.ടി അബ്ദു, ജില്ലാ ട്രഷറർ എൻ. സുബൈർ, പി.സി മുഹമ്മദ് സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് അലി അത്തോളി സ്വാഗതവും, എം.പി ഹസ്സൻ കോയ മാസ്റ്റർ നന്ദി യും പറഞ്ഞു. ജില്ലാ നിരീക്ഷകൻ ജാഫർ സകീർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി ബഷീർ വള്ളിയോത്ത്(പ്രസിഡന്റ്), സലാം കൂരാച്ചുണ്ട്, അസ്സായിനാർ, സക്കീന (വൈസ് പ്രസിഡന്റ്മാർ), അഡ്വ. സൈനുദ്ധീൻ (ജനറൽ സെക്രട്ടറി), അഷ്റഫ് അത്തോളി, ഹമീദ് നടുവണ്ണൂർ, സാജിത (ജോ:സെക്രട്ടറി മാർ), ഹസ്സൻ കോയ മാസ്റ്റർ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.
0 Comments