എകരൂൽ 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ അങ്കനവാടി കലോൽസവം ( കിന്നാരം 2024 ) ജി.എം.യു.പി.സ്‌കൂൾ പൂനൂരിൽ വെച്ച് നടന്നു. പഞ്ചായത്തിലെ 47 അങ്കനവാടി കളിൽ നിന്നായി 477 പിഞ്ചു വിദ്യാർഥികൾ വൈവിധ്യമാർന്ന കലാ പരിപാടികൾ അവതരിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സാന്നിധ്യം കൊണ്ടും അവതരണ ഭംഗി കൊണ്ടും പരിപാടി ശ്രദ്ധേയമായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിജിൽ രാജിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി സർക്കിൾ ഇൻസ്പക്ടർ ദിനേശൻ പുത്തലത്ത് മുഖ്യാതിഥിയായി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ. നാസർ മാസ്റ്റർ , എ.കെ.ഗോപാലൻ, കെ. ഉസ്മാൻ മാസ്റ്റർ,അനിൽ കുമാർ എകരൂ ൽ, വിവിധ വാർഡുകളിൽ നിന്നുള്ള ജനപ്രതിനിധികൾ ആശംസകൾ നേർന്ന്‌സം സാരിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.കെ.അബ്ദുള്ള മാസ്റ്റർ സ്വാഗതവും ഐ.സി.ഡി.എസ്. ഓഫീസർ ഫസ് നനന്ദിയും പറഞ്ഞു.
0 Comments