കൂരാച്ചുണ്ട് ഇടവക തിരുനാൾ ദിനമായ ഇന്ന് ( ഡിസംബർ 27 ) ന് വൈകു: 6 മുതൽ രാത്രി 9 മണി വരെ കൂരാച്ചുണ്ട് ടൗണിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
കല്ലാനോട് ഭാഗത്തു നിന്നു നരിനട, ചക്കിട്ടപ്പാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേലേ പൂവത്തുംചോലയിൽ നിന്ന് തിരിഞ്ഞ് പോവുക.
പേരാമ്പ്ര ഭാഗത്തു നിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഓഞ്ഞിലിൽ നിന്ന് കൈതകൊല്ലി വഴി പോകേണ്ടതാണ്.
കല്ലാനോട് നിന്ന് പേരാമ്പ്ര, ബാലുശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂരാച്ചുണ്ട് മേലേ അങ്ങാടി വഴി വട്ടച്ചിറ യിലൂടെ പോകേണ്ടതാണ്.
നരിനട ഭാഗത്തു നിന്ന് കല്ലാനോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ , ഒടിക്കുഴി, പൂവത്തും ചോല വഴി പോകേണ്ടതാണ്.
കൂട്ടാലിടയിൽ നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൈത കൊല്ലി, ഓഞ്ഞിൽ വഴി പോകേണ്ടതാണ്.
കൂടാതെ ഉച്ചയ്ക്ക് രണ്ടുമണിമുതൽ ടൂവീലർ പാർക്കിംഗ് കൂരാച്ചുണ്ട് അങ്ങാടിയിൽ നിരോധിച്ചതായും പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുനിൽകുമാറും അറിയിച്ചിട്ടുണ്ട്.
0 Comments