എകരൂൽ: വീര്യമ്പ്രം മഹല്ല് ജമാഅത്തിന് കീഴിൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബികോളേജിന്റെ ജൂനിയർ സ്ഥാപനമായി പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽഹിദായ ഇസ്ലാമിക് അക്കാദമിയുടെ ദശവാർഷിക സമാപന സമ്മേളനത്തിന് നാളെ തുടക്കം. അൽ അഷറ ദാറുൽ ഹിദായയുടെ ഒരു പതിറ്റാണ്ട് എന്ന പ്രമേയത്തിൽ 2024 ജൂലൈ 1 മുതൽ തുടങ്ങി ആറ് മാസം നീണ്ടുനിന്ന ക്യാമ്പയിനിന്റെ സമാപനമാണ് നാല് ദിവസങ്ങളിലായി നടക്കുന്നത്.
ക്യാമ്പയിൻ കാലയളവിൽ നേതൃസംഗമം, പണ്ഡിതസംഗമം, യുവജന സംഗമം, സിയാറത് യാത്ര തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്. നാളെ രാവിലെ 11 മണിക്ക് ദാറുൽഹിദായ റിയാദ് ചാപ്റ്റർ ഭാരവാഹികളുടെ സംഗമവും രാത്രി 9 മണിക്ക് ദാറുൽ ഹിദായ പൂർവ്വ വിദ്യാർത്ഥി സംഘടനയായ അഹ്ദ യുടെ സമ്പൂർണ്ണ സംഗമവും നടക്കും. സമാപന സംഗമത്തിന്റെ ഒന്നാം ദിവസമായ നാളെ കെ.പി ഇബ്രാഹിം ഫൈസി ഉൽഘടനം ചെയ്യും. മുഹമ്മദ് ഹൈതമി വാവാട് പ്രഭാഷണം നടത്തും. രണ്ടാം ദിനമായ വെള്ളിയാഴ്ച ഉബൈദ്‌ഫൈസി പാറന്നൂർ ഉദ്ഘടനം ചെയ്യും. ഫരീദ് റഹ്‌മാനി കാളികാവ് പ്രഭാഷണം നടത്തും. മൂന്നാം ദിവസമായ ശനിയാഴ്ച ഇബ്രാഹിം മുസ്ലിയാർ എളേറ്റിൽ ഉൽഘടനം ചെയ്യും. ആബിദ് ഹുദവി തച്ചണ്ണ പ്രഭാഷണം നടത്തും.
സമാപന ദിവസമായ ഞായറാഴ്ച മഹല്ല് പ്രസിഡണ്ട് ടിപി മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടക്കുന്ന സംഗമം വീര്യമ്പ്രം മഹല്ല് ഖാളി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉമൈർ ദാരിമി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തും.
മജ്‌ലിസുന്നൂർ ആത്മീയ സദസ്സിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി നേതൃത്വം നൽകും. മഹല്ല് കമ്മിറ്റി ഭാരവാഹികളായ കെ അബ്ദുല്ലത്തീഫ് മാസ്റ്റർ, എ കെ അഹമ്മദ് മാസ്റ്റർ സിപി തറുവെയികുട്ടി മാസ്റ്റർ വികെ മുഹമ്മദ് റഷീദ് മാസ്റ്റർ പിടിഎ പ്രസിഡന്റ് എൻഎഎം ബഷീർഹാജി കരീറ്റിപറമ്പ്, ദാറുൽ ഹിദായ സപ്പോർട്ടിംഗ് കമ്മിറ്റി ഭാരവാഹികളായ ആലിഹാജി പൂനൂർ, എൻകെപി ബഷീർ മാസ്റ്റർ, ആഡംബ്ര അബ്ദുൽഖാദർ ഹാജി, ഇയ്യാട് മുഹമ്മദ്ഹാജി, അബൂബക്കർ ഹാജി വള്ളിയോത്, അഹ്‌മദ് കോയ ഹാജി പാവണ്ടൂർ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും.
0 Comments