തിരുവനന്തപുരം: 63ാം മത് സ്‌കൂൾ കലോത്സവത്തിലെ സ്വർണക്കപ്പ് സ്വന്തമാക്കി തൃശ്ശൂർ. കാൽനൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശ്ശൂരിലെത്തുന്നത്. 1008 പോയിന്റ് നേടിയാണ് തൃശ്ശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. ഒരു പോയിന്റ് വ്യത്യാസത്തിൽ 1007 പോയിൻറോടെയാണ് പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂർ അവസാനമായി സ്വർണകപ്പ് നേടിയത്. സ്‌കൂളുകളിൽ ആലത്തൂർ ഗുരുകുലം 12ാം തവണയും ചാംപ്യൻമാരായി. തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്ന കണ്ണൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.
0 Comments