പൂനൂർ : യു പി സ്‌കൂൾ ഗതോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൂർവ്വ അധ്യാപക സംഗമം മുൻ എം.എൽ.എ വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശാഫി സകരിയ്യ അധ്യക്ഷത വഹിച്ചു. എഴുപത്തി അഞ്ചോളം പൂർവ്വ അധ്യാപകർക്ക് സ്‌നേഹോപഹാരം നൽകി ചടങ്ങിൽ ആദരിച്ചു. അധ്യാപകരുടെ പൂർവ്വകാല ഓർമകൾ അയവിറക്കുന്ന ചടങ്ങും ശ്രദ്ധേയമായിരുന്നു. എ പി മുഹമ്മദ് മാസ്റ്റർ, ടി. എം. അബ്ദുൽ ഹക്കീം പ്രധാന അധ്യാപകൻ എ കെ അബ്ദുസ്സലാം, സ്റ്റാഫ് സെക്രട്ടരി സലാം മലയമ്മ, എ കെ.ഇഖ്ബാൽ, എം. എസ് സുവർണ്ണ, പി.കെ.സി.ഷബീർ, മുനവ്വർ അബൂബക്കർ എന്നിവർ സംസാരിച്ചു. ഇ പി . ഷഹർബാൻ സ്വാഗതവും സി വി നാസർ നന്ദിയും പറഞ്ഞു.
0 Comments