പൂനൂർ: എസ്.വൈ.എസ് പൂനൂർ സോൺ യൂത്ത് കൗൺസിൽ സമാപിച്ചു. എസ്റ്റേറ്റ് മുക്ക് ശാന്തി നഗറിൽ നടന്ന കൗൺസിലിൽ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുനീർ സഅദി പുലോട് പതാക ഉയർത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സാദിഖ് വെളിമുക്ക് ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് ഒ.ടി ഷഫീഖ് സഖാഫി ആവിലോറ അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് ജില്ലാ സെക്രട്ടറി പി സാദിഖ് സഖാഫി പൂനൂർ ക്ലാസിന് നേതൃത്വം നൽകി. എസ് വൈ എസ് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂർ കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. സി പി ഷഫീക് ബുഖാരി, എസ് എസ് എഫ് സംസ്ഥാന സമിതി അംഗം റാഫി അഹ്‌സനി കാന്തപുരം, കേരള മുസ്ലിം ജമാഅത്ത് പൂനൂർ സോൺ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റർ ബുസ്താനി,സയ്യിദ് സഹൽ മശ് ഹൂർ, അബ്ദുൽ ജലീൽ അഹ്‌സനി കാന്തപുരം, അബ്ദുൽ അസീസ് ലത്തീഫി,മുഹമ്മദ് അഹ്‌സനി ആവിലോറ,റാഫി സഖാഫി എംഎം പറമ്പ് പ്രസംഗിച്ചു. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ അലവി സഖാഫി കായലം പുതിയ സാരഥികളെ പ്രഖ്യാപിച്ചു. ജാബിർ കിഴക്കോത്ത്, അനസ് കാന്തപുരം, അബ്ദുന്നാസിർ സഖാഫി വാളന്നൂർ, ഇ കെ സഅദുദ്ദീൻ സഖാഫി, സി എം മുഹമ്മദ് റഫീഖ് സഖാഫി, എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ:
അബ്ദുൽ ജലീൽ അഹ്‌സനി
കാന്തപുരം (പ്രസി.) സി എം മുഹമ്മദ് റഫീഖ് സഖാഫി (ജന. സെക്ര.)
സയ്യിദ് സഹൽ മഷ്ഹൂർ അവേലം (ഫിനാ. സെക്ര.))
റാഫി സഖാഫി എം എം പറമ്പ്
റഷീദ്ദീൻ ശാമിൽ ഇർഫാനി
(പ്രസിഡണ്ടുമാർ)
അനസ് കാന്തപുരം
ഹാരിസ് ഹിഷാമി
ഷഹീർ സഖാഫി
സാജിദ് മങ്ങാട്
ഷമീർ വാളന്നൂർ
(സെക്രട്ടറിമാർ)
അബ്ദുനാസർ സഖാഫി വാളന്നൂർ
റഫീക് കട്ടിപ്പാറ (ക്യാബിനറ്റ് അംഗങ്ങൾ).
0 Comments