Ticker

6/recent/ticker-posts

പൂനൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ഫോട്ടോ ഫിനിഷ് പദ്ധതി ഉദ്ഘാടനം ചെയ്തു

പൂനൂർ: എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് വിജയം സുനിശ്ചിതമാക്കാൻ പൂനൂർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്തിന്റെ ഫോട്ടോ ഫിനിഷ്' പദ്ധതിക്ക് തുടക്കമായി.

ഇതിന്റെ ഭാഗമായി നൈറ്റ് ക്ലാസ്, മാതൃകാ പരീക്ഷകൾ, ഗൃഹ സന്ദർശനം, അയൽപക്ക പഠനം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ആരംഭിച്ചു. പരീക്ഷ വരെ നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ് നിർവഹിച്ചു.



ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ അധ്യക്ഷനായി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ മുഖ്യാതിഥിയായി. സി ഷീബ, പ്രിൻസിപാൾ ഡോ. ഇ എസ് സിന്ധു, ഹെഡ്മാസ്റ്റർ പി കെ മഹേഷ്, കുഞ്ഞിമൊയ്തീൻ, എ വി മുഹമ്മദ്, സജിത, കെ അബ്ദുസലീം, കെ മുബീന എന്നിവർ സംസാരിച്ചു.


Post a Comment

0 Comments