Ticker

6/recent/ticker-posts

സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് പ്ലസ്ടു വിദ്യാർഥിനി മരിച്ചു

മുക്കം: സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് താഴ്ചയിലേക്ക് വീണ് പ്ലസ്ടു വിദ്യാർഥിനി മരിച്ചു. ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിനി കൊടിയത്തൂർ കാരാട്ട് ഫാത്തിമ ജിബിൻ (18) ആണ് മരിച്ചത്.


മുക്കം നഗരസഭയിലെ അഗസ്ത്യൻമുഴി- മുക്കം ഹൈസ്‌കൂൾ റോഡിൽ ഇന്നലെ രാത്രി 8.30ഓടെയാണ് അപകടം നടന്നത്. ഹൈസ്‌കൂൾ റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങിവരുമ്പോൾ സ്‌കൂട്ടറിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് പരുക്കേറ്റ ഇരുവരെയും മുക്കം അഗ്‌നിരക്ഷാസേനയെത്തി മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ ജിബിൻ മരണപ്പെടുകയായിരുന്നു. 

ഈ വാഹനത്തിന്റെ തൊട്ടുമുന്നിലായി പിതാവും മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നു.  പിതാവ്: മുജീബ്. മാതാവ്: നെജിനാബി. സഹോദരങ്ങൾ: ഫാത്തിമ റെന, മുഹമ്മദ് റാസി (ഇരുവരും കൊടിയത്തൂർ ജി.എം.യു.പി സ്‌കൂൾ വിദ്യാർഥികൾ).


Post a Comment

0 Comments