സിഎസ്ആർ തട്ടിപ്പിന് നേരിട്ട് നേതൃത്വം നൽകിയവരിൽ ഒരാൾ നജീബ് കാന്തപുരമെന്ന് മുൻ കോൺഗ്രസ് നേതാവ് ഡോ പി സരിൻ സാമൂഹ്യ മാധ്യമത്തിലൂടെ ആരോപിച്ചിരുന്നു. സംസ്ഥാനത്തൊട്ടാകെ ചർച്ചയായിരിക്കുന്ന 1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ട് നിന്നത് ബിജെപി കോൺഗ്രസ് ബന്ധമുള്ളവരാണെങ്കിൽ, അതിന് നേരിട്ട് നേതൃത്വം കൊടുത്ത ഒരാൾ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ എംഎൽഎ മുസ്ലിം ലീഗിന്റെ നജീബ് കാന്തപുരം ആണ് എന്നുവേണം മനസിലാക്കാനെന്നാണ് ഡോ സരിൻ ഫേസ്ബുക്കിൽ കുറിച്ചത്.
ആരോപണത്തിന് പിന്നാലെ എംഎൽഎ നജീബ് കാന്തപുരം വാർത്താസമ്മേളനം നടത്തിയിരുന്നു. പകുതി വില തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പണെന്നായിരുന്നു നജീബ് കാന്തപുരത്തിന്റെ പ്രതികരണം. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിയെന്നും പറഞ്ഞിരുന്നു. സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങൾ പറ്റിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ പരിപാടികളിൽ എംഎൽഎമാരും മന്ത്രിമാരും പങ്കെടുത്തിട്ടുമുണ്ട്. അവർ കുറ്റവാളികൾ ആണെന്ന് അറിഞ്ഞുകൊണ്ടല്ല പങ്കെടുത്തത്. പെരിന്തൽമണ്ണയിൽ മുദ്ര എന്താണ് ചെയ്യുന്നത് എന്ന് അവിടെ വന്ന് അന്വേഷിക്കാം. ആനന്ദകുമാർ ആണ് ഞങ്ങളോട് ഈ വിഷയത്തെ കുറിച്ച് പറഞ്ഞത്. അനന്തുകൃഷ്ണൻ മാത്രമല്ല ഈ തട്ടിപ്പിൽ. ഞങ്ങളും ഇതിൽ ഇരയായവർ ആണ്. സെപ്റ്റംബർ മാസത്തിൽ ആണ് അവസാനം ആയി പണം കൊടുത്തത്. വസ്തുക്കൾ കിട്ടാതായപ്പോൾ പൊലീസിൽ പരാതി കൊടുക്കുമെന്ന് അറിയിച്ചു. സി.എസ.ആർ ഫണ്ട് പാസായി ഉടൻ നൽകും എന്നായിരുന്നു മറുപടിയെന്നും നജീബ് കാന്തപുരം പറഞ്ഞിരുന്നു.
അതേസമയം, നജീബ് കാന്തപുരം മാത്രമാണ് വിശദീരണവുമായി വന്നത്. വേറെ ഒരു എംഎൽഎക്കും ഇങ്ങനെ പറയേണ്ടി വന്നില്ലെന്ന് പി സരിൻ വീണ്ടും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
0 Comments