തലയാട് : മലയോരഹൈവേ പ്രവൃത്തികളുടെ ഭാഗമായി തലയാട് താഴെ അങ്ങാടിയിൽ നിർമിച്ച പുതിയപാലം പണിപൂർത്തീകരിച്ചിട്ടും യാത്രയ്ക്കായി തുറന്നുകൊടുക്കാനായില്ല. പാലത്തിനടുത്ത് അങ്ങാടിയിൽ റോഡരികിലുള്ള വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാത്തതാണ് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കൂടാതെ, അങ്ങാടിയിൽ ഡ്രൈനേജ് നിർമാണവുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനാൽ റോഡുപണി നിർത്തിവെച്ചതും ഗതാഗതക്കുരുക്കുണ്ടാക്കുന്നു. മലയോരപ്രദേശത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കടക്കം ഒട്ടേറെ യാത്രക്കാരുള്ള ഈ പാലവും റോഡും ഉടനെ പണിപൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കക്കയം, വയലട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെ എത്താനുള്ള പ്രധാന പാതയാണിത്.
0 Comments