പൂനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂർ വ്യാപാര ഭവനിൽ നവീകരിച്ച എക്‌സിക്യൂട്ടീവ് ഹാൾ ജില്ലാ പ്രസിഡന്റ് പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു.
അൻപത് പേർക്കിരിക്കാവുന്ന ഹാൾ മനോഹരമായി രൂപകൽപ്പന ചെയ്തതാണ്. ഇതോടെ പുറത്ത് നിന്നുള്ളവർക്കും മീറ്റിംഗുകളും സെമിനാറുകളും നടത്താൻ ഏറ്റവും അനുയോജ്യമായ സ്ഥലമായി വ്യാപാരഭവൻ എക്‌സിക്യൂട്ടീവ് ഹാൾ മാറി.
യൂണിറ്റ് പ്രസിഡന്റ് സി കെ അബ്ദുൽ അസീസ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് വിങ് പ്രസിഡന്റ് ഷംസു എളേറ്റിൽ മുഖ്യാതിഥിയായി. വാർഡ് മെമ്പർ സി പി കരീം മാസ്റ്റർ, രാജൻ കാന്തപുരം, കെ പി സുരേഷ് ബാബു, ഗിരീഷ് ഗാലക്‌സി, പി എം തൗസീഫ്, പി എസ് മുഹമ്മദ് അലി, കെ അബ്ദുൽ ശുക്കൂർ, താര അബ്ദുറഹിമാൻ ഹാജി, സി കെ മൊയ്തീൻ കുട്ടി, മുസ്ഥഫ എമ്മം കണ്ടി, സൽമുന്നിസ ദുൽഹൻ, ശഹീർ കാവേരി, അജു റെഡ് ടാഗ്, അഷ്റഫ് അലി എന്നിവർ പങ്കെടുത്തു. മുനവർ അബൂബക്കർ സ്വാഗതവും അബ്ദുന്നാസിർ ഏ വി നന്ദിയും പറഞ്ഞു.
0 Comments