Ticker

6/recent/ticker-posts

മോഡൽ പരീക്ഷയും പരീക്ഷ ഒറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു.

പൂനൂർ: പരീക്ഷയോട് കൂട്ടുകൂടാം എന്ന ശീർഷകത്തിൽ  എസ്.എസ്.എൽ.സി,  ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് എസ്.എസ്.എഫ്, വെഫി ഇന്ത്യ സംയുക്തമായി മോഡൽ പരീക്ഷയും പരീക്ഷ ഒറിയന്റേഷൻ  ക്ലാസും സംഘടിപ്പിച്ചു. ഡിവിഷൻ പരിധിയിലെ 12 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 800 ൽ പരം  വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു. ഡിവിഷൻ ഉദ്ഘാടനം വി ഒ ടി എസ് എസ് എം യു പി സ്‌കൂളിൽ വെച്ച് നടന്നു. ഡിവിഷൻ ജ. സെക്രട്ടറി അജീർ ചളിക്കോടിന്റെ അധ്യക്ഷതയിൽ കോടഞ്ചേരി ഗവ. കോളേജ് പ്രൊഫസർ ഡോ. ഷരീഫ് നിർവഹിച്ചു. വാഹിദ് അദനി കോളിക്കൽ, മിദ്‌ലാജ് ചെമ്പ്രകുണ്ട,  മുജ്തബ അമീൻ വി ഒ ടി,  സംബന്ധിച്ചു. ജസീം മുബാറക് കരിഞ്ചോല സ്വാഗതവും മിൻഹാജ് നന്ദിയും പറഞ്ഞു.


Post a Comment

0 Comments