കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയം ഹൈഡൽ - ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് വിശപ്പടക്കാൻ മാർഗമില്ല. മേഖലയിൽ മുൻപ് ഉണ്ടായിരുന്ന ഭക്ഷണശാലയും അടച്ചുപൂട്ടിയിട്ട് മാസങ്ങളായി. കക്കയത്ത് നിന്നും പതിനാല് കിലോ മീറ്ററോളം സഞ്ചരിച്ച് ഡാം മേഖലയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ലഘുഭക്ഷണശാല പോലും ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഹൈഡൽ ടൂറിസം കേന്ദ്രത്തിൽ നിലവിലുള്ള ഭക്ഷണശാല നടത്തുന്നതിനായി ടെൻഡർ വിളിക്കാൻ വലിയ തുക ഏർപ്പെടുത്തിയത് കാരണം ടെൻഡർ വിളിക്കാൻ ആരുമെത്താറില്ല. വന്യമൃഗ ശല്യവും, കാലാവസ്ഥ പ്രതികൂലമായ സാഹചര്യങ്ങളിലും ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുമ്പോഴും ടെൻഡർ തുകയിൽ കുറവ് വരുത്താൻ അധികൃതർ തയ്യറാകാത്തതും ഭക്ഷണശാലകൾ ഏറ്റെടുക്കാൻ ആളുകൾ തയ്യാറാവാത്തതിന്റെ കാരണമാണ്.
0 Comments