Ticker

6/recent/ticker-posts

സൗജന്യ മഞ്ഞപിത്ത മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എകരൂൽ: റോയൽ ഹോസ്പിറ്റൽ എകരൂൽ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത്, എഫ്.എച്.സി മങ്ങാട്, എന്നിവരുടെ നേതൃത്വത്തിൽ എം.എം.പറമ്പ് കേന്ദ്രീകരിച്ചുകൊണ്ട് സൗജന്യ മഞ്ഞപിത്ത മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വോൾഗ ലൈബ്രറി എം.എം പറമ്പിൽ വച്ച് നടത്തിയ ക്യാമ്പ്  മുൻ വാർഡ് മെമ്പർ കെ.കെ പ്രദീപൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജെ.എച്.ഐ രഞ്ജിത് സ്വാഗതം പറഞ്ഞു, മങ്ങാട് എൽ.എച്.ഐ സലിജ  അധ്യക്ഷത വഹിച്ചു. റോയൽ ഹോസ്പിറ്റൽ പ്രതിനിധികളായ ഡോ. അഭയ് ഭാസ്‌ക്കർ,  സി.ഇ.ഒ സെലു മുഹമ്മദ് എന്നിവർ പങ്കെടുത്തു. രോഗനിർണയ ക്യാമ്പിൽ നൂറിലധികം പ്രദേശവാസികളുടെ രക്ത പരിശോധന നടത്തി. ഡോ. അഭയ് ഭാസ്‌ക്കർ മഞ്ഞപ്പിത്തത്തിന്റെ രോഗലക്ഷണങ്ങളും, മഞ്ഞപ്പിത്തം വരാനുള്ള  സാഹചര്യങ്ങളും, വന്നു കഴിഞ്ഞാൽ കഴിക്കേണ്ട ഭക്ഷണരീതികളെക്കുറിച്ചും, നാം പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ചും സംസാരിച്ചു. തുടർന്ന് രോഗം സ്ഥിരീകരിച്ച ആളുകളെ വിവരം അറിയിക്കുകയും, വേണ്ട ചികിത്സാ സഹായങ്ങൾ നൽകുകയും ചെയ്തു . നാടിനും നാട്ടുകാർക്കാർക്കും വേണ്ടി നാൽ പതിറ്റാണ്ടുകളായി സേവനമനുഷ്ടിച്ചു വരുന്ന ഉണ്ണികുളത്തിന്റെ സ്വന്തം റോയൽ ഹോസ്പിറ്റലിന്റെ സേവന മനോഭവത്തെ  ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി അനുമോദിച്ചു.



Post a Comment

0 Comments