ബാലുശ്ശേരി: ഉഷ സ്‌കൂൾ ഓഫ് അക്റ്റിക്‌സിലേക്കുള്ള 2025 വർഷത്തെ സെലക്ഷൻ ട്രയൽസ് ഉഷ സ്‌കൂൾ ക്യാമ്പസ്സിൽ മാർച്ച് ഒന്നിന് നടക്കും. 2012, 2013, 2014 എന്നീ വർഷങ്ങളിൽ ജനിച്ച കായികാഭിരുചിയുള്ള പെൺകുട്ടികൾക്ക് ട്രയൽസിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, സ്‌പോർട്‌സ് കിറ്റ് എന്നിവ സഹിതം രാവിലെ എട്ട് മണിക്ക് കിനാലൂരിലെ ഉഷ സ്‌കൂൾ ഗ്രൗണ്ടിൽ എത്തണം പി.ടി.ഉഷ എം.പി അടങ്ങിയ സെലക്ഷൻ പാനലാണ് അത്‌ലറ്റുകളെ തിരഞ്ഞെടുക്കുന്നത്. വിവരങ്ങൾക്ക് ഉഷ സ്‌കൂൾ ഓഫ് അത് ലറ്റിക്‌സ്, കിനാലൂർ, ബാലുശ്ശേരി, കോഴിക്കോട് എന്ന വിലാസത്തിൽ ഫോൺ: 9539007640 ബന്ധപ്പെടണം.
0 Comments