ബാലുശ്ശേരി: വീണ് കിട്ടിയ സ്വർണ്ണമാല തിരികെ നൽകി
കൂട്ടാലിട സ്വദേശിയായ പ്രജില ശ്രീജിത്തിന്റെ 2 പവനോളം വരുന്ന സ്വർണ്ണമാല കഴിഞ്ഞ ദിവസം ബാലുശ്ശേരി ചന്തയ്ക്കടുത്ത് വെച്ച് നഷ്ടപ്പെട്ടിരുന്നു. ഈ മാല കിട്ടിയ അറപ്പീടിക ഒതയോത്തും പടിക്കൽ ഗണേശൻ മാല ബാലുശ്ശേരി പോലിസ് സ്റ്റേഷനിൽ ഏല്പിക്കുകയും ഉടമസ്ഥന് തിരികെ നൽകുകയും ചെയ്തു.
ഗണേശിൻ്റെ സത്യസന്ധമായ പ്രവർത്തി മാതൃകാപരമാണെന്ന് കൈമാറ്റ വേളയിൽ ബാലുശ്ശേരി എസ്എച്ച്ഒ പറഞ്ഞു.
0 Comments