Ticker

6/recent/ticker-posts

എഴുകുളം എ.യു.പി സ്‌കൂൾ വാർഷികാഘോഷം പൂർവ്വ വിദ്യാർത്ഥി സംഗമം ഞായറാഴ്ച

നന്മണ്ട: എഴുകുളം എ.യു.പി സ്‌കൂളിന്റെ 70-ാം വാർഷികാഘോഷം 'കളിമുറ്റം@ 70'  വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പരിപാടിയുടെ ഭാഗമായുള്ള പൂർവ്വ വിദ്യാർത്ഥി സംഗമം 23-2-2025 ഞായറാഴ്ച  സ്‌കൂളിലെ സീനിയർ അദ്ധ്യാപകനായിരുന്ന കെ.എം ഗോപാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. ഏപ്രിൽ 5-ാം തിയ്യതി വിവിധ കലാപരിപാടികളോടെ വാർഷികാഘോഷത്തിന് പരിസമാപ്തിയാകും.


പരിപാടിയിൽ സ്‌കൂളിലെ വിദ്യാർഥികളായിരുന്ന എല്ലാവരും അന്നേ ദിവസം എല്ലാ പരിപാടികളും മാറ്റിവെച്ചു കളിമുറ്റത്തിന് എത്തിചേരണമെന്നു സംഘടക സമിതി അഭ്യർത്ഥിച്ചു. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.


Post a Comment

0 Comments