താമരശ്ശേരി: താമരശ്ശേരി ഉപജില്ലാ അറബിക് അധ്യാപക ഏകദിനസംഗമം സി മോയിൻകുട്ടി ഹാളിൽ ജില്ലാ അറബിക് ഇൻസ്‌പെക്ടർ എൻ. സുലൈഖ ടീച്ചർ ഉദ്ഘാടനം ചെയ്തു. ടി. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല അധ്യാപക മൽസര വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും സുലൈഖ ടീച്ചർ വിതരണം ചെയ്തു. പഠനസെഷനിൽ സർവ്വീസ് കൺസൽട്ടന്റ് സൈനുദ്ദീൻ പട്ടാമ്പി ക്ലാസ്സെടുഞ്ഞു. സി.പി സാജിദ് സ്വാഗതവും പി ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.
യാത്രയയപ്പ് സംഗമം താമരശ്ശേരി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അയ്യൂബ്ഖാൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ എ.ടി.സി. സെക്രട്ടറി സി.പി സാജിദ് അധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന താമരശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിനോദ് പി,ഉപജില്ലാ എച്ച്.എം ഫോറം കൺവീനർ പി.സക്കീർ, അറബിക് അധ്യാപകരായ അബ്ദുൽ നാസർ എൻ.കെ( ജി.എം.യു.പി പള്ളിപ്പുറം) പി.സൈനബ( ഹോളി ഫാമിലി എച്ച്. എസ് കട്ടിപ്പാറ) എന്നിവർക്കുള്ള സ്‌നേഹോപഹാരങ്ങൾ അച്ചൂബ് ഖാൻ, കൊടുവള്ളി ബി.പി.സി മെഹറലി വി.എം എന്നിവർ വിതരണം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്‌കൂൾ അറബിക് അധ്യാപകരായ ടി.എം നൗഫൽ, ജഅ്ഫർ സാദിഖ്, ഭിന്ന ശേഷിക്കാരിയായ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ഫൈഹ എന്നിവർക്കുള്ള ഉപഹാരങ്ങൾ എ.ഇ.ഒ വിനോദ് പി വിതരണം ചെയ്തു. ടി. നൂറുദ്ദീൻ മാസ്റ്റർ,ടി. മുഹമ്മദ് മാസ്റ്റർ വി.സൈഫുന്നിസ, ലത്തീഫ് മാസ്റ്റർ, എ.കെ ഹഫ്‌സ ടീച്ചർ, ഫൈഹ, ടി.എം നൗഫൽ എന്നിവർ പ്രസംഗിച്ചു.
0 Comments