ഉണ്ണികുളം : ജിയുപി സ്കൂൾ 113ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപികമാരായ എ.കെ. ഷീബ കെ.എ. റസിയ എന്നിവർക്കുള്ള യാത്രയയപ്പും ബാലുശ്ശേരി എം എൽ എ കെ.എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു.ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ അധ്യക്ഷത വഹിച്ചു.ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ നിജിൽ രാജ് ആദരിക്കൽ പ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപകർക്ക് സ്റ്റാഫും പിടിഎയും ഏർപ്പെടുത്തിയ ഉപഹാരങ്ങൾ അദ്ദേഹം സമർപ്പിച്ചു.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിച്ചു ചിറക്കൽ, ടി കെ സുധീർകുമാർ, കെ കെ നാസർ മാസ്റ്റർ, വിവി രാജൻ, വാഴയിൽ ലത്തീഫ്, ഇ പി അബ്ദുറഹ്മാൻ, പിടിഎ പ്രസിഡണ്ട് സന്തോഷ് കുമാർ, എം പി ടി എ പ്രസിഡണ്ട് നസീറ ഹബീബ്, സ്കൂൾ വികസന സമിതി ചെയർമാൻ വി വി ശേഖരൻ നായർ, എന്നിവർ ആശംസകൾ അർപ്പിച്ചു. എ കെ ഷീബ ,കെ എ റസിയ എന്നിവർ മറുപടി പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ എം ബാബു സ്വാഗതവും സീനിയർ അസിസ്റ്റൻറ് പി വി ഗണേഷ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ
വിവിധ കലാപരിപാടികൾ അരങ്ങേറി.
0 Comments