ബാലുശ്ശേരി : ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ജില്ലയിലെ മികച്ച ദുരന്ത രക്ഷാപ്രവർത്തകനു നൽകുന്ന എ.ടി അഷറഫ് സ്മാരക അവാർഡിന് ഷംസുദ്ദീൻ എകരൂലിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ പൂനൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെ ടീം ലീഡറാണ് ഷംസുദ്ദീൻ.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിയിട്ടുള്ള അഞ്ഞൂറിലധികം ഡിസാസ്റ്റർ മാനേജ്‌മെന്റ് ട്രെയിനിങിലൂടെ 25000 പേർക്ക് രക്ഷാപ്രവർത്തനത്തിൽ പരിശീലനം ലഭിച്ചിട്ടുണ്ട്. 5001 രൂപയും ശിൽപവും പ്രശസ്തിപത്രവും പൊന്നാടയുമാണ് നൽകുക. കൊയിലാണ്ടി സിവിൽ സ്റ്റേഷൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ കാനത്തിൽ ജമീല എം.എൽ.എ അവാർഡ് സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ ജൂറി ചെയർമാൻ എം.ജി ബൽരാജ് ,റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് സെക്രട്ടറി ആർ.സി ബിജിത്ത്, വൈസ് ചെയർമാൻ സി. ബാലൻ, അമീറലി പങ്കെടുത്തു.
0 Comments