Ticker

6/recent/ticker-posts

വൈദ്യുതി പോസ്റ്റുകൾ മാറ്റിയില്ല; തലയാട് മലയോര ഹൈവേയുടെ ടാറിങ് പ്രതിസന്ധി തുടരുന്നു

തലയാട്: മലയോര ഹൈവേയുടെ ടാറിങ് പ്രതിസന്ധി തുടരുന്നു. വൈദ്യുതി പോസ്റ്റുകൾ മാറ്റാൻ കെ.എസ്.ഇ.ബി തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. തടസങ്ങൾ നീക്കാതെ ടാറിങ് ചെയ്യാൻ കഴിയില്ലെന്നാണ് കരാറുകാരനും പറയുന്നത്. മഴയുടെ മുമ്പേ ടാറിങ് ജോലികൾ പൂർത്തിയായില്ലെങ്കിൽ വ്യാപാരികളും നാട്ടുകാരും പ്രദേശവാസികളും ഏറെ പ്രതിസന്ധിയിലാകും. വൈദ്യുതി പോസ്റ്റുകൾ മാറ്റുന്ന പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിച്ചിട്ടില്ലെങ്കിൽ വ്യാപാരികളും നാട്ടുകാരും ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകാനാണ് തീരുമാനം. ഉദ്യോഗസ്ഥർ ഇതിനെപ്പറ്റി പ്രതികരിക്കാത്തും നാട്ടുകാരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.




തലയാട് മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ ടാറിംഗ് ജോലികൾ പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തതാണ് കാരണമെന്നാണ് കരാറുകാരൻ പറയുന്നത്. നാട്ടുകാരും, വ്യാപാരികളും ഇതെ തുടർന്ന് പ്രയാസത്തിലാണ്. അടിയന്തിരമായി പോസ്റ്റ് മാറ്റി ടാറിംങ്ങ് ജോലികൾ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണം വിനോദ സഞ്ചാരമേഖലയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.


മനോജ് തലയാട് 


മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനം പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കണം. ടാറിംങ്ങ് ജോലികൾക്ക് തടസമായി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണം. പൊടിയും ഗതാഗത കുരുക്കുകളും ഒഴിവാക്കണം നിരവധി ആളുകളുടെ ഉപജീവന മാർഗമായ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കയം, കരിയാത്തൻപാറ, വയലട, മുള്ളംപാറ എന്നീ പ്രദേശങ്ങളിലെ വഴിയോര കച്ചവടക്കാർ പ്രതിസന്ധിയിലാണ്. ഈ പ്രശ്‌നങ്ങളോക്കെ അടിയന്തിരമായി പരിഹരിക്കപ്പെടണം

കെ.എൽ  ചിത്രേഷ്  ഡി.വൈ.എഫ്.ഐ കാന്താലാട് മേഖല പ്രസിഡന്റ്


Post a Comment

0 Comments