നന്മണ്ട: നന്മണ്ട ഹയർസെക്കണ്ടറി സ്‌കൂൾ എസ്പിസി, എൻസിസി, എൻഎസ്എസ് യൂണിറ്റുകൾ സംയുക്തമായി നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം നന്മണ്ട കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷിഓഫീസർ പി കെ സജില ഉദ്ഘാടനം ചെയ്തു. സരോജിനി ദാമോദർ ഫൗണ്ടേഷന്റെ മികച്ച ജൈവകർഷകനുള്ള സംസ്ഥാനതല പുരസ്‌കാരം നേടിയ പി വേലായുധൻ മുഖ്യാതിഥിയായി. കൃഷിയിൽ കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശം നൽകി കൂടെ നിന്ന കർഷകനും സ്‌കൂൾ ജീവനക്കാരനുമായ പി.കെ. ഷൈജുവിനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ പി.ബിന്ദു, പിടിഎ പ്രസിഡണ്ട് പി ടി ജലീൽ, എംപിടിഎ പ്രസിഡണ്ട് ഷൈനി ,സീനിയർ അസിസ്റ്റന്റ് കെ.കെ മുഹമ്മദ് റഫീഖ്, ഷിബു കരുമല, സി അരുൺ, ഷജിൽ കുമാർ, മുരളീധരൻ ആറാങ്കോട്ട്, ബഷീർ കൊല്ലങ്കണ്ടി, എൻ പി ലിമിഷ, വിനീത എന്നിവർ സംസാരിച്ചു. കൊല്ലങ്കണ്ടി ബഷീറിന്റെ രണ്ടേക്കർ വയലിലാണ് ഈ വർഷം കൃഷിയിറക്കിയത്. നൂറുമേനി വിളഞ്ഞ പാടത്തിലെ കൊയ്ത്തുത്സവത്തിൽ എസ്പിസി, എൻസിസി, എൻഎസ്എസ് കേഡറ്റുകൾ പങ്കാളികളായി
0 Comments