അടിവാരം കാപ്പാട്-തുഷാരഗിരി അടിവാരം സംസ്ഥാന പാതയിൽ ചിപ്പിലിത്തോട് പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ആനക്കാംപൊയിൽ സ്വദേശികളായ മൂന്ന് പേർക്ക് പരിക്കേറ്റു. വയനാട് സന്ദർശിച്ച് മടങ്ങിയ ആനക്കാംപോയിൽ സ്വദേശികളായ ബാബു മാത്യു, ഭാര്യ സോഫിയ, ഇവരുടെ പേരക്കുട്ടി എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചിപ്പിലിത്തോട് തുഷാരഗിരി റോഡിലാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ 11ഓടെയാണ് അപകടം. കാർ യാത്രികർ പള്ളിക്കുന്ന് പള്ളിയിലെ തീർത്ഥാടനത്തിന് ശേഷം ആനക്കാംപൊയിലിലേക്ക്മ ടങ്ങുകയായിരുന്നു. തുഷാരഗിരി റോഡിൽ പുളിക്കൽ താഴെ പാലത്തിൽ നിന്നാണ് കാർ തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം.
0 Comments