പൂനൂർ: വേനലിൽ പറവകൾക്ക് ദാഹജലം കൊടുക്കുന്നതിന് സൗകര്യം ഒരുക്കി പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വിദ്യാർഥികൾ ചട്ടികൾ സ്ഥാപിച്ചു. വിദ്യാലയത്തിലും തങ്ങളുടെ വീടുകളിലും പക്ഷി മൃഗാദികൾക്ക് ദാഹജലം ലഭ്യമാക്കാൻ പാത്രങ്ങൾ ഒരുക്കിയിരിക്കുകയാണ് വിദ്യാർത്ഥികൾ. കുട്ടികൾ സഹജീവിസ്‌നേഹത്തിന്റെ പര്യായമായി. മനുഷ്യനോടൊപ്പം തന്നെ തന്റെ സഹജീവികൾക്കും കരുതലേകുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഹെഡ്മാസ്റ്റർ പി കെ മഹേഷ്, സീനിയർ അസിസ്റ്റന്റ് എ വി മുഹമ്മദ്, കെ അബ്ദുസലീം, വി.എച്ച് അബ്ദുൾ സലാം, ടി പി മുഹമ്മദ് ബഷിർ, കെ എം സരിമ, വി പി വിന്ധ്യ, ജി മിനി തുടങ്ങിയവർ സംസാരിച്ചു.
0 Comments