പൂനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ മികച്ച യുവ വ്യാപാരികളെ കണ്ടെത്തി നൽകുന്ന എമേർജിങ് ടൈക്കൂൺ അവാർഡ്‌സി കെ ഹോൾഡിങ് മാനേജിങ് ഡയറക്ടർ സി കെ മുഹമ്മദ് ജസീർ അർഹനായി. പ്രമുഖ വ്യാപാരിയായ സി കെ അബ്ദുൽ അസീസ് ഹാജിയുടെ മകനാണ്. ചൊവ്വാഴ്ച പൂനൂരിൽ നടന്ന വ്യാപാര ഭവൻ എക്‌സിക്യൂട്ടീവ് ഹാൾ ഉൽഘാടന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി കെ ബാപ്പു ഹാജി പ്രഖ്യാപിച്ചു.
10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി 11 ന് രാവിലെ 10:00 മണിക്ക് വയനാട്ടിലെ പടിഞ്ഞാറത്തറ മിസ്റ്റി പീക്ക് റിസോർട്ടിൽ വെച്ച് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന Aspire 2K25 എക്‌സിക്യൂട്ടീവ് ക്യാമ്പിൽ വെച്ച് നല്കും.
കഠിനാധ്വാനത്തിലൂടെ ബിസിനസ്സ് മേഖലയിൽ വിജയം കണ്ടെത്തുന്ന യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നതിനും മറ്റ് യുവ വ്യാപാരികൾക്ക് മാതൃകയാക്കാൻ സഹായകമാകുന്നതിനും വേണ്ടിയാണ് എമേർജിങ് ടൈക്കൂൺ അവാർഡ് സംഘടിപ്പിക്കുന്നത് എന്ന് കെ വി വി ഇ എസ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് കെ പി സുരേഷ് ബാബു അറിയിച്ചു.
0 Comments