വെള്ളറട: വീട്ടിലെ അലമാരയില്‍ സെവന്‍ അപ്പ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ച രണ്ടു വയസ്സുകാരന്‍ മരണപ്പെട്ടു. ചെറിയകൊല്ല ദേവികട് പനച്ചക്കാല വീട്ടില്‍ അനില്‍-അരുണ ദമ്പതികളുടെ മകന്‍ ആരോണ്‍ (2) ആണ് മരണപ്പെട്ടത്. വീടിന്റെ അടുക്കളയിലെ അലമാരയില്‍ ആണ് സെവന്‍ അപ്പ് കുപ്പിയില്‍ മണ്ണെണ്ണ സൂക്ഷിച്ചിരുന്നത്. സ്ഥിരമായി കുട്ടിക്ക് സെവന്‍ അപ്പ് വാങ്ങികൊടുക്കാറുണ്ട്. രണ്ടു വയസ്സുകാരന്‍ അടുക്കളയുടെ സമീപത്ത് കിടന്ന കസേര നീക്കി അലമാരയ്ക്ക് താഴെ എത്തിച്ച ശേഷം അതില്‍ കയറി അലമാരയില്‍ കരുതിയിരുന്ന മണ്ണെണ്ണ കുടിക്കുകയായിരുന്നു. മണ്ണെണ്ണ പകുതി കുടിച്ച ഉടന്‍ അലറി കരഞ്ഞ കുട്ടിയെ കാരക്കോണം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സഹോദരന്‍ അനുരുദ്ധ്.
0 Comments