Ticker

6/recent/ticker-posts

കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ ഒന്നാമത് മഹിളശ്രീ പുരസ്‌കാരം സമ്മാനിച്ചു

യൂത്ത്കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ ഒന്നാമത് മഹിളശ്രീ പുരസ്‌കാരം സമ്മാനിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് അർഹയായ എഴുത്ത്കാരി റോസമ്മ നെടിയപാലയ്ക്കലിന് ഗാനരചയിതാവ് രമേശ്‌ കാവിൽ പുരസ്‌കാരം കൈമാറി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട ഷാൾ അണിയിച്ചു. ജെറിൻ കുര്യാക്കോസ്, ജാക്സ് വർഗീസ്, ജ്യോതിഷ് രാരപ്പൻകണ്ടി, തേജസ്‌ കാട്ടുനിലത്ത്, ശ്വേത ജിൻസ്, അക്ഷത മരുതോട്ട്കുനിയിൽ, ടി.എൻ.അനീഷ്, അനീഷ് മറ്റത്തിൽ, ജിമ്മി വടക്കേകുന്നേൽ, ദീപു കിഴക്കേനകത്ത് എന്നിവർ സംസാരിച്ചു.

ഫോട്ടോ : മഹിളശ്രീ പുരസ്‌കാര ജേതാവ് റോസമ്മ നെടിയപാലയ്ക്കലിന് രമേശ്‌ കാവിൽ പുരസ്‌കാരം കൈമാറുന്നു.

Post a Comment

0 Comments