പൂനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പൂനൂരിൽ ലഹരി വിരുദ്ധ പ്രതിഷേധ പ്രകടനവും സായാഹ്‌ന സംഗമവും സംഘടിപ്പിച്ചു. യുവ തലമുറയുടെ ക്രിയാത്മകവും രാജ്യത്തിന് ഗുണകരവുമാകേണ്ട വിലപ്പെട്ട സമയവും കഴിവും അമിതമായ ലഹരിയുടെ ഉപയോഗം മൂലം നഷ്ടപ്പെടുകയും നാട്ടിൽ അരാജകത്വം വാഴുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ സർക്കാറിന്റെ ഇടപെടൽ കർശനമാക്കണമെന്ന് പരിപാടി ഉൽഘാടനം ചെയ്ത് സംസാരിച്ച പ്രസിഡന്റ് ശ്രീ. സി കെ അബ്ദുൽ അസീസ് ഹാജി അഭിപ്രായപ്പെട്ടു. മുനവർ അബൂബക്കർ, അബ്ദുന്നാസർ ഏ വി, മുസ്തഫ എമ്മം കണ്ടി, സിദ്ധീഖ് സ്കൈവേ പങ്കെടുത്തു. യൂത്ത് വിങ് പ്രസിഡന്റ് ശഹീർ കാവേരി സ്വാഗതവും അജു റെഡ് ടാഗ് നന്ദിയും പറഞ്ഞു.
0 Comments